സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയായ ‘മെയ്‌ന്റെയിനിങ് പെർമെനന്റ് പ്ലോട്ട്‌സ് – ഫെയ്‌സ് 2’ യിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒരു വർഷമാണ് ഗവേഷണ കാലാവധി.

ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയിന്റെനൻസ് ഓഫ് പെർമനെന്റ് പ്ലോട്ട്‌സ്, വെജിറ്റേഷൻ സ്റ്റഡീസ് ഇൻ നാച്ചുറൽ ഫോറസ്റ്റ്‌സ് കൾട്ടിവേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 19,000 രൂപ ഫെലോഷിപ്പ് ലഭിക്കും. അപേക്ഷകർക്ക് 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉൾക്കാടുകളിൽ പോകേണ്ടി വരും. ഉദ്യോഗാർഥികൾ 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.