തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്താംക്ലാസിലെയും പ്ലസ്ടുവിലേയും പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.