തൃശൂർ വനിതാ പോളിടെക്‌നിക് കോളേജിന് സാങ്കേതിക വിദ്യഭ്യാസ മേഖലയിലെ എൻ ബി എ അക്രഡിറ്റേഷൻ ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ്  പോളിടെക്‌നിക് കോളേജിന് എൻ ബി എ അക്രഡിറ്റേഷൻ ലഭിക്കുന്നത്.  വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും  നിലവാരം, അടിസ്ഥാന സൗകര്യ ലഭ്യത, പഠന-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം  എന്നിവ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ. ഒൻപത്  കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് കോളജിൽ നടന്നത്.

പുതിയ ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ ബ്ലോക്കുകൾ, ലൈബ്രറി കെട്ടിടം, റിസെപ്ഷൻ കോംപ്ലക്‌സ് എന്നിവ നിർമിച്ചു. ഒരോ വിദ്യാർഥിക്കും പ്രത്യേകം കമ്പ്യൂട്ടർ ലഭ്യമാക്കി. വിദ്യാർഥിനികൾക്കായി കൗൺസിലിങ് സെന്റർ, മെഡിക്കൽ റൂം എന്നിവയും സജ്ജമാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. ലണ്ടനിലെ ഡഡ്‌ലി കോളേജുമായി പ്രോജക്ടുകളിലും സഹകരിക്കുന്നു.