ഇടുക്കി: സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഗമണ്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലത്തില്‍ പരിശീലനം നല്‍കി. തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടത്തിയ പരിശീലനത്തില്‍ 45 ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ഈ മാസം നടത്തുന്ന അഞ്ചാമത്തെ പരിശീലനമാണ് തൊടുപുഴയിലേതെന്ന് മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. ബിജു ചെമ്പരത്തി പറഞ്ഞു.

സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അംഗീകൃത സാക്ഷ്യപത്രവും ശാസ്ത്രീയ പശുപരിപാലനത്തെക്കുറിച്ചുള്ള ലഘുലേഖകളും നല്‍കും. മൃഗ സംരക്ഷണ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. സി. ഷൈന്‍ കുമാര്‍ ക്ലാസ് നയിച്ചു. ഇത്തരം പരിശീലനം ആവശ്യമുള്ള കര്‍ഷകരും സംഘങ്ങളും 9446131618, 9744276759 എന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.