കിഫ്ബി പദ്ധതിയിൽ തുക ചെലവഴിച്ച് നിർമിക്കുന്ന മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങിലൂടെ നിർവ്വഹിച്ചു. രജിസ്‌ട്രേഷൻ – പൊതു മരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് എ കെ ജി കുടുംബശ്രീ പരിശീലന ഹാളിൽ നടന്ന പ്രാദേശിക സമ്മേളനത്തിൽ ഉപാദ്ധ്യക്ഷനായ അനിൽ അക്കര എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ സുലേഖ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ടി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി കെ പുഷ്പാകരൻ, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തംഗം ഓമന രമണൻ, സ്റ്റാംപ് വെണ്ടർ പ്രതിനിധി ഫ്രാൻസിസ് പനയ്ക്കൽ എന്നിവർ സംസാരിച്ചു.

കേരള കൺസ്ട്രക്ഷൻ കോർപറേഷൻ തൃശൂർ റീജിയൺ പ്രതിനിധി എം എസ് അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. തൃശൂർ ജില്ല രജിസ്ട്രാർ ജനറൽ പി പി നൈനാൻ സ്വാഗതവും മുണ്ടൂർ സബ് രജിസ്ട്രാർ കെ എം രമ നന്ദിയും പറഞ്ഞു.
34. 14 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായാണ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പണിയുന്നത്. 1.34 കോടി രൂപയാണ് കിഫ് ബിയിൽ നിന്ന് അനുവദിച്ച തുക.