സംസ്ഥാന നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഫിനിഷിംഗ് ക്ലാസുകൾ 14ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 22ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും 29ന് എറണാകുളം സൗത്ത് ചിറ്റൂർ റോഡിലെ ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെ നടക്കും.
കോഴ്‌സിന്റെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ് എന്നിവ അടച്ച രേഖകൾ ഹാജരാക്കിയവർക്ക് ക്ലാസ്സുകളിൽ പങ്കെടുക്കാം. വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് അനുവദിച്ച പഠനകേന്ദ്രവും മറ്റു വിവരങ്ങളും www.niyamasabha.org യിൽ ലഭിക്കും.