കുമ്പളപ്പളളി കരിമ്പില്‍ സ്‌കുള്‍ 54-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 54 പേര്‍ ആലപിക്കുന്ന അവതരണ ഗാനമൊരുങ്ങി. ഗാനത്തിന്റെ പിന്നണി സംഗീത സിഡി എസ്.കെ.ജി.എം.യു.പി സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ കരിമ്പില്‍ സ്‌കൂള്‍ മാനേജര്‍ സുശീല ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഗംഗ കരിവെളളൂരാണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ഷികഘോഷ പരിപാടിയുടെ ഭാഗമായി നാളെ (3) 6.30ന് ഈ ഗാനം വേദിയിലവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജിസി ബഷീര്‍, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. സിഡി പ്രകാശന ചടങ്ങില്‍ ഹെഡ് മാസ്‌ററര്‍ എന്‍ എം തോമസ് , കണ്‍വീനര്‍ എം അച്ചുതന്‍, പി ടി എ പ്രസിഡന്റ് സജി കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
