നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു ന്യൂറോ ടെക്‌നീഷ്യനെ താൽക്കാലികമായി നിയമിക്കുന്നതിന് ഏപ്രിൽ ഒന്നിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
പ്‌ളസ്ടു/തത്തുല്യ യോഗ്യതയും അംഗീകൃത മെഡിക്കൽ കോളേജിൽ നിന്ന് ന്യൂറോ ടെക്‌നോളജിയിൽ നേടിയ ഡിപ്ലോമ(രണ്ടു വർഷം) ന്യൂറോ ടെക്‌നീഷ്യനായി രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.