കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ‘ജി.ഒ.കെ ഡയറക്ട്’ (GoKDirect) മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ ട്രൻഡിംഗ് ലിസ്റ്റിൽ. നിലവിൽ നാല് ലക്ഷത്തോളം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ആൻഡ്രോയിഡ് പ്ലാറ്റ്്‌ഫോമിനു പുറമെ ഐ.ഒ.എസിലും ആപ്പ് ലഭ്യമാണ്. കോവിഡ്19 വിവരങ്ങളറിയാൻ ഒരു ദിവസം നാലുലക്ഷം മിസ്ഡ് കോളുകളാണ് മൊബൈൽ ആപ്പിലേക്ക് എത്തിയത്. സ്മാർട്ട് ഫോൺ കൈയിലില്ലാത്തവർക്കുപോലും ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമാക്കാനാണ് 8302201133 എന്ന നമ്പരിലേക്ക് മിസ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തിയത്. മിഡ്‌സ് കോൾ ചെയ്ത് ആപ്പിൽ നമ്പർ രജിസ്റ്റർ ചെയ്താൽ ഇൻറർനെറ്റ് കണക്ഷനില്ലെങ്കിലും എസ്.എം.എസ് ആയി സുപ്രധാന അറിയിപ്പുകൾ ലഭ്യമാകും.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും.   കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് നേരിട്ട് വിളിക്കാനുമാവും.