കോവിഡ് 19 ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മലപ്പുറം ആര്‍.ടി.ഓഫീസില്‍ നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, വാഹന പരിശോധന, കൂടാതെ അപേക്ഷയിന്‍മേലുള്ള എല്ലാ കൂടിക്കാഴ്ചകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ആര്‍.ടി. ഒ അറിയിച്ചു.

ബി.എസ് 4 വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 നകം നടത്തണം. ഓണ്‍ലൈനായി ഫീസടച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അന്വേഷണങ്ങള്‍ക്കായി ടെലഫോണില്‍ മാത്രം ബന്ധപ്പെടണമെന്നും ആര്‍.ടി. ഒ അറിയിച്ചു. ഫോണ്‍:0483 -2734924