കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശം. ഔദ്യോഗിക കാര്യങ്ങള്‍ക്ക് അത്യാവശ്യ സന്ദര്‍ശകരെ ബന്ധപ്പെട്ട ഓഫീസറുടെ നിര്‍ദ്ദേശാനുസരണം കയറ്റി വിടും. സന്ദര്‍ശകരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കണം. അടിയാന്തര സ്വഭാവമില്ലാത്ത യോഗങ്ങള്‍ ഒഴിവാക്കണം. ജീവനക്കാര്‍ കൂടിച്ചേരുന്ന പരിപാടികള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജീവനക്കാരും പൊതുജനങ്ങളും പതിവായി സ്പര്‍ശിക്കാനിടയുള്ള സ്ഥലങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. പ്രായമേറിയ ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. അവരെ പൊതുജനങ്ങളുമായി ഇടപെടേണ്ട ജോലികളില്‍ നിന്ന് ഒഴിവാക്കും. ഓഫീസുകളിലെ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.