ഓൺലൈൻ വ്യാപാരം ഏപ്രിൽ ഒന്നിന് ആരംഭിക്കും

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്ക്. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടും ഏപ്രിൽ ഒന്നു മുതൽ പദ്ധതി ആരംഭിക്കും.  അവശ്യ സാധനങ്ങൾ അടങ്ങിയ നാല്  തരം കിറ്റുകളാണ് ഓൺലൈൻ ആയി ലഭിക്കുക. ഓൺലൈനിലൂടെ ഓഡർ ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഡോർ ഡെലിവറി നടത്തും.

എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോർ ഡെലിവറി നടത്തുക. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതെ നിരക്കിലാണ് ഓൺ ലൈനിലും സാധനങ്ങൾ ലഭിക്കുക. ഡെലിവറി ചാർജ് അനുബന്ധമായി ബില്ലിൽ ഈടാക്കും. ഓൺലൈൻ വ്യാപാരത്തിന്റെ രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ആരംഭിക്കും. ത്രിവേണികളിൽ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നു.