കോൺട്രാക്റ്റ് കാര്യേജുകളുടെ 01.04.2020-ൽ ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ (ക്വാർട്ടേർലി ടാക്സ്) 20 ശതമാനം തുക ഇളവ് നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ, സ്റ്റേജ് കാര്യേജുകളുടെ 01.04.2020-ൽ ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ മൂന്നിലൊന്ന് ഭാഗം ഇളവ് നൽകിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും കോൺട്രാക്റ്റ് കാര്യേജുകളുടെയും 01.04.2020-ൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള സമയപരിധി ഏപ്രിൽ 30 വരെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ (കോൺട്രാക്റ്റ് കാര്യേജും സ്റ്റേജ് കാര്യേജും ഒഴികെ) ഈ ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി മേയ് 15 വരെയും നീട്ടി  ഉത്തരവായി.

2020 മാർച്ച് 31 വരെ താൽക്കാലിക രജിസ്ട്രേഷൻ ലഭിക്കുകയോ രജിസ്ട്രേഷന് വേണ്ടി അപേക്ഷിക്കുകയോ ചെയ്ത വാഹനങ്ങൾക്ക് 01.04.2020 മുതൽ ബാധകമായ വർദ്ധിച്ച നിരക്കിലുള്ള ഒറ്റത്തവണ വാഹന നികുതി ഒഴിവാക്കി ഉത്തരവായിട്ടുണ്ട്.  ഇത്തരം വാഹനങ്ങൾക്ക് 31.03.2020-ൽ ബാധകമായ നിരക്കിൽ ഒറ്റത്തവണ നികുതി അടച്ചാൽ മതിയാകും.

2020 ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച കാലയളവിൽ വാഹനം ഓടിക്കാൻ ഉദ്ദേശിക്കാത്തതും ജി ഫോറം നൽകാൻ സാധിക്കാത്തതുമായ വാഹനങ്ങളെ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെങ്കിൽ പോലും അവയെ നികുതി ചുമത്തുന്നതിൽ നിന്നും ഒഴിവാക്കും. എന്നാൽ അവർ ഏപ്രിൽ 30ന് മുമ്പ് ഈ വിവരം ബന്ധപ്പെട്ട ആർ.ടി. ഓഫീസിൽ അറിയിക്കണം. അങ്ങനെയുള്ള കാലയളവിൽ വാഹനം ഓടിയതായി കണ്ടെത്തിയാൽ മുഴുവൻ നികുതിയും ഈടാക്കും.