കോവിഡ്19 പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ മികച്ച പ്രവാഹം. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മൂന്നുകോടി രൂപ നൽകിയിട്ടുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ രണ്ടരക്കോടി രൂപ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവൺമെന്റ് സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ഒരുകോടി രൂപ നൽകി. ഭീമാ ജുവലേഴ്സിനുവേണ്ടി ഡോ. ബി ഗോവിന്ദൻ ഒരുകോടി രൂപ നൽകി. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി വന്നുതുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച ലഭിച്ചത് 5,09,61,000 രൂപയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും
സംസ്ഥാനത്ത് കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്തും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുന്നതിന് തീരുമാനിച്ചു.