ഇടുക്കി: കോവിഡ്-19 നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ബ്ലോക്ക് മെഡിക്കൽ ഓഫീസർ കവീനറായും തൊടുപുഴയിൽ ബ്ലോക്കുതല ഏകോപന സമിതി രൂപീകരിച്ചു.
എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും കൃത്യമായ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും , അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും , അതിഥി തൊഴിലാളികളുടേയും നിരാലംബരായവരുടേയും ഭക്ഷണവും സൗകര്യങ്ങളും ഉറപ്പു വരുത്തുക, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഭക്ഷണവും മറ്റ് അവശ്യ സൗകര്യങ്ങളും ഉറപ്പു വരുത്തുക, ലോക്ഡൗൺ നിയന്ത്രണങ്ങൾ, ക്രമ സമാധാന പ്രശ്‌നങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്തരുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്തുക, കൂടാതെ കോവിഡ്-19 ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ/ ജില്ലാ കളക്ടർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ബ്ലോക്ക്തലഏകോപന സമിതി രൂപീകരിക്കുവാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചത്. ജില്ലാ നോഡൽ ഓഫീസറായി ജില്ലാ പ്ലാനിംഗ് ഓഫീസറെ നിയമിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ രേഖാ ശ്രീധർ, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലിന്റാ സിബിൻ, കുട്ടിയമ്മ മൈക്കിൾ, സിബി ജോസ്, ഏലിക്കുട്ടി മാണി, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനോയി, തൊടുപുഴ തഹസീൽദാർ ജോസ്‌കുട്ടി കെ.എം, സബ് ഇൻസ്‌പെക്ടർ എം.പി.സാഗർ, കരിങ്കുന്നം പോലീസ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ്, അസി. എക്‌സി. എൻജിനീയർ ജെസിമോൾ സെബാസ്റ്റ്യൻ,  അസി. എക്‌സി. എൻജിനീയർ ബോബി  ജെ, വാട്ടർ അതോറിറ്റി അസി. എക്‌സി. എൻജിനീയർ ജോർജ്ജുകുട്ടി എം.വി, സിസിലിയമ്മ മാത്യു, താലൂക്ക് സപ്ലെ ഓഫീസർ മാർട്ടിൻ മാനുവൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി.രാജു, അക്ഷയ സെന്റർ ഓപ്പറേറ്റർ സന്ധ്യ പി.പി, ഫോറസ്റ്റ് ഓഫീസർ പി.കെ.ഷിബു തുടങ്ങിയവർ പങ്കെടുത്തു.