ചെറുതോണി : സാമാന്യജനങ്ങളിൽ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജൻസികളുടേയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ വികാസ് യാത്ര ജില്ലയിൽ പര്യടനം നടത്തിവരുന്നു.
69-ാം റിപ്പബ്ലിക്ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രാമംഗളം നേർന്ന്, തിരുവനന്തപുരത്ത്‌നിന്ന് ആരംഭിച്ച യാത്ര കൊല്ലം, പത്തനംതിട്ട,. ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ കൂടി 50 പഞ്ചായത്തുകളിൽ പര്യടനം നടത്തി ഇന്നലെ ഇടുക്കിയിൽ പ്രവേശിച്ചു. ഗ്രാമപഞ്ചായത്ത് വേദികളിലൂടെ മാത്രം സഞ്ചരിച്ച് അറിവിന്റെ സന്ദേശം ഏറ്റവും പാവപ്പെട്ടവനിലും എത്തിച്ച് യാത്ര ഇന്ന് തൊടുപുഴയിൽ സമാപിക്കും.
എം.എൽഎ-മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനനേതാക്കൾ എന്നിവർ വരവേൽപ്പ് നൽകുന്ന യാത്ര സാമാന്യജനങ്ങൾക്ക് അറിവിന്റെ പുത്തൻ ഉണർവ്വ് നൽകുന്നു.
യാത്രാ സ്വീകരണ യോഗങ്ങളിൽ ഗ്രാമത്തിലെ നല്ല പോസ്റ്റ്മാൻ, നല്ല പാൽ വിതരണക്കാരൻ, നല്ല ചുമട്ടുതൊഴിലാളി, നല്ല പോലീസുകാരൻ, നല്ല ഓട്ടോറിക്ഷാ ഡ്രൈവർ, നല്ല ഗ്രാമസേവകൻ, നല്ല ആരോഗ്യ പ്രവർത്തകൻ, നല്ല വിദ്യാഭ്യാസ പ്രവർത്തകൻ, നല്ല ജൈവകർഷകൻ തുടങ്ങി സമൂഹത്തിന് ന• ചെയ്യുന്ന പ്രവർത്തകരെ ആദരിക്കുന്നു.
പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ശാസ്ത്ര കൗതുകം, കുടുംബശ്രീ മിഷന്റെ വിജയഗാഥ, സാംസ്‌കാരിക വകുപ്പിന്റെ സഞ്ചരിക്കുന്ന പുസ്തകശാല, ബയോടെക്കിന്റെ ഹരിതകേരളം, ഖാദി കമ്മീഷന്റെ പ്രകൃതിയും ആഹാരവും, എന്നി നിശ്ചല ദൃശ്യങ്ങളടങ്ങിയ വാഹനവ്യൂഹമാണ് ജൻ വിജ്ഞാൻ വികാസ് യാത്രയിലുള്ളത്്. ജനമൈത്രീ പോലീസിന്റെ നാടക സംഘം അവതരിപ്പിക്കുന്ന ഡിജിറ്റൽ കേരള എന്ന ഹ്രസ്വ നാടകം യാത്രയ്ക്ക് കൂടുതൽ മികവ് നൽകുന്നു.