കേരള വനഗവേഷണ സ്ഥാപനത്തിൽ 2018 ജൂൺ 30 വരെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോ ആക്ടിവിറ്റി ഗൈഡഡ് ഫ്രാക്ഷനേഷൻ ആന്റ് മെക്കാനിസ്റ്റിക്ക് എല്യൂസിഡേഷൻ ഓഫ് ബയോമോളിക്യൂൾസ് ഫ്രം കോക്കുലസ് റോറിഫോളിയസ് ഡിസി ഓഫ് സതേൺ വെസ്റ്റേൺ ഗാട്ട്സിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബയോകെമിസ്ട്രി/ബയോടെക്നോളജിയിൽ എം.എസിയാണ് യോഗ്യത. ഫൈറ്റോകെമിക്കിൽ സ്റ്റഡീസ് ആന്റ് മാമ്മാലിയൻ സെൽ കൾച്ചറിൽ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്നിന് 35 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമനുസൃത വയസിളവു ലഭിക്കും. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുളള ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.