കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 74 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ 10906 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 8 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ അയച്ച 149 സാമ്പിളുകളില്‍ 141 എണ്ണത്തിന്റെ ഫലം ലഭിച്ചു. 138 സാമ്പിളുകള്‍ നെഗറ്റീവാണ്. 8 എണ്ണത്തിന്റെ ഫലം ലഭിക്കുവാന്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 673 പേരെ നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
