പാലക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8344 പേര്‍ വീടുകളിലും 117 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8475 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 6875 സാമ്പിളുകളില്‍ ഫലം വന്ന 5750 നെഗറ്റീവും 103 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 45658 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 37183 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9039 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 56 പ്രവാസികള്‍

27 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

ദുബായ്,  അബുദാബി,  കുവൈറ്റ്, താജിക്കിസ്ഥാന്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിന്നും  നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍  ഇന്നലെ (മെയ് 27) ജില്ലയിലെത്തിയത് 56 പാലക്കാട് സ്വദേശികള്‍.  ഇവരില്‍ 27 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും മടങ്ങിയെത്തിയ 14 പ്രവാസികളില്‍ 6 പേര്‍ മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. ബാക്കി 8 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരില്‍ 9 പേര്‍  മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 12 പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എട്ടുപേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

കുവൈറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഏഴ് പേരില്‍ അഞ്ച് പേര്‍ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലും   രണ്ടുപേര്‍ മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

താജിക്കിസ്ഥാനില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 3 പാലക്കാട് സ്വദേശികളും അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഡബ്ലിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടുപേരെ മാങ്ങോട് കേരള മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.


ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 570 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 570 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 280 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 27 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16  പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 36 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 21 പേരും അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 34 പേരും പാലക്കാട് ഐ.റ്റി. എല്‍ റെസിഡന്‍സിലെ 19 പേരും സായൂജ്യം റസിഡന്‍സി 8 പേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂര്‍ ക്രസന്റ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ 9 പേരും ഹോട്ടല്‍ സിറ്റി ഹാള്‍ട്ടിലെ 13 പേരും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലെ 19 പേരും  ഉള്‍പ്പെടെയാണിത്.

ഇതിനു പുറമേ ജില്ലയില്‍ 290 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.