പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എന്‍എസ്എസ് പാഷണ്‍ ഫോളോവേഴ്‌സ്(എന്‍പിഎഫ്) പത്തനംതിട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന ‘നാളെയുടെ വേരുകള്‍’ എന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിച്ചു.
എന്‍എസ്എസ് വോളണ്ടിയര്‍ഷിപ്പ് കഴിഞ്ഞ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എന്‍പിഎഫ്, പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനോട് അനുബന്ധിച്ച് ചെടികളും വൃക്ഷത്തൈകളും നടുന്നത് പ്രോല്സാഹിപ്പിക്കുന്നത്തിനാ
എന്‍പിഎഫിന്റെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിവരുന്നത്. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ എന്‍പിഎഫ് പത്തനംതിട്ട സെക്രട്ടറി വിജീഷ് വിജയന്‍, ആറന്മുള എന്‍പിഎഫ് അംഗങ്ങളായ ഗൗതംകൃഷ്ണ, പീയൂഷ്‌ജ്യോതി, നിരഞ്ജന്‍ രമേശ്, അടൂര്‍ എന്‍പിഎഫ് അംഗങ്ങളായ മേഘ സുനില്‍, ചെസിന്‍ രാജ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.