കോവിഡ് കാലത്തെ കുട്ടികളിലെ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായ സ്ക്കൂൾ മാനസിക ആരോഗ്യ പരിപാടിയുടെയും അങ്കമാലി ഡി പോൾ സ്കൂൾ ഓഫ് സോഷ്യൽ വർക്കും സംയുക്തമായാണ് ശനിയാഴ്ച (6/6/20) വെബിനാർ സംഘടിപ്പിച്ചത്. ‘ കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം – കൗൺസലിങ്ങും പ്രായോഗിക സമീപനവും”
എന്ന വിഷയം ജില്ലാ മാനസിക ആരോഗ്യ പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. സൗമ്യ രാജ് അവതരിപ്പിച്ചു. ഗൂഗിൾ മീറ്റ്, യൂട്യൂബ് ലൈവ് എന്നിവ മുഖേന നടത്തിയ പരിപാടിയിൽ സ്ക്കൂൾ, കോളേജ് വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പടെ 450 പേർ പങ്കെടുത്തു.
വിഷയാവതരണത്തിന് ശേഷം മാനസികാരോഗ്യത്തെ കുറിച്ച് കുട്ടികൾക്കുള്ള സംശയങ്ങൾക്കു മറുപടി പറയുകയും ചെയ്യ്തു.
കോവിഡ് രോഗം സംബന്ധിച്ച ആകുലതകൾ, ലോക്ക് ഡൗൺ മൂലം കുടുംബങ്ങളിലെ സാമ്പത്തിക ഞരുക്കം എന്നിവയാണ് കുട്ടികൾക്ക് മാനസിക സമ്മർദ്ധം കൂട്ടിയ പ്രധാനഘടകങ്ങൾ എന്ന് മിക്കവരും പങ്ക് വെച്ചു. കൗൺസലിങ്ങ് സേവനങ്ങൾ എവിടെ നിന്ന് ലഭിക്കും, ടെലിഫോൺ വഴി നടത്തുന്ന കൗൺസലിങ്ങിൻ്റെ പ്രായോഗികത തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ഉന്നയിക്കപ്പെട്ടു.