തൃശ്ശൂർ: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് വേണ്ട സൗകര്യം ഒരുക്കി ഗുരുവായൂർ നഗരസഭ. ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. രതി നിർവഹിച്ചു. നഗരസഭ ലൈബ്രറി കെട്ടിടത്തിലാണ് പഠനമുറി സജ്ജീകരിച്ചിരിക്കുന്നത്.

നഗരസഭയിലെ വായനശാലകൾ, വാർഡുതല കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബുധനാഴ്ചയോടെ ഓൺലൈൻ സൗകര്യം ലഭ്യമാക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ ദേവൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. എസ് ഷെനിൽ, ഗുരുവായൂർ എയുപി സ്‌കൂൾ പ്രധാനാധ്യാപിക പി. ബി രാജി, ബ്ലോക്ക് റിസോഴ്സ് സെന്റർ പ്രതിനിധികളായ മീന തോമസ്, ബിജി ചാക്കോ, വിനീഷ് ജോയ്സ്, ജോർജ് എന്നിവർ പങ്കെടുത്തു.