സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃക അപേക്ഷാഫോം എന്നിവ www.envt.kerala.gov.in ൽ ലഭിക്കും.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കും. ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 30ന് വൈകുന്നേരം അഞ്ചിന് മുൻപ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ഇ-മെയിലിലും നൽകാം. ഇ-മെയിൽ: environmentdirectorat