ചൊവ്വാഴ്ച ജില്ലയിൽ പുതുതായി  728 പേർ  രോഗനിരീക്ഷണത്തിലായി
825 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 20403 പേർ വീടുകളിലും 1409 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 34 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാർജ് ചെയ്തു.  ജില്ലയിൽ ആശുപത്രി കളിൽ  173 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ചൊവ്വാഴ്ച 580 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ചൊവ്വാഴ്ച 287 പരിശോധന ഫലങ്ങൾ ലഭിച്ചു. 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി  1409 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ചൊവ്വാഴ്ച പരിശോധിച്ച വാഹനങ്ങൾ -2112
പരിശോധനയ്ക്കു വിധേയമായവർ -4048

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 236 കാളുകളാണ് ചൊവ്വാഴ്ച എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 29 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1185 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -21985

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -20403
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -173
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1409
5. ചൊവ്വാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -728

 രോഗം സ്ഥിരീകരിച്ചവർ

29 വയസുള്ള പുരുഷൻ- കൈമനം, പാപ്പനംകോട് സ്വദേശി- ദമാമിൽ നിന്ന് ജൂൺ 20ന് എത്തി.
33 വയസുള്ള പുരുഷൻ, 27 വയസുള്ള സ്ത്രീ- ഇരുവരും പൗഡിക്കോണം സ്വദേശികൾ- ഡൽഹിയിൽ നിന്ന് ജൂൺ ഏഴിന് എത്തി.
27 വയസുള്ള പുരുഷൻ- പേട്ട സ്വദേശി- കുവൈറ്റിൽ നിന്ന് ജൂൺ 16ന് എത്തി.