തിങ്കളാഴ്ച ജില്ലയിൽ പുതുതായി  1252 പേർ  രോഗനിരീക്ഷണത്തിലായി 320 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 25912  പേർ വീടുകളിലും 1866 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 58 പേരെ പ്രവേശിപ്പിച്ചു. 33 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  191 പേർ നിരീക്ഷണത്തിലുണ്ട്.

*തിങ്കളാഴ്ച 246 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 554 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി  1866 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

തിങ്കളാഴ്ച പരിശോധിച്ച വാഹനങ്ങൾ -1492
പരിശോധനയ്ക്കു വിധേയമായവർ -2953

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 171 കാളുകളാണ് ഇന്ന് എത്തിയത്.

*മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 567 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -27969

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -25912
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -191
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1866
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1252

തിരുവനന്തപുരത്ത്  രോഗം സ്ഥിരീകരിച്ചവരുടെ വിവരം

41 വയസ്, പുരുഷൻ, തൂത്തുക്കുടി തമിഴ്‌നാട് സ്വദേശി, വിദേശത്തു നിന്ന് 26 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എയർപോർട്ടിൽ നടത്തിയ ആന്റിബോഡി ടെസ്റ്റ്  പോസിറ്റീവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്രവ പരിശോധന നടത്തി, പോസിറ്റീവ്.

38 വയസ്, പുരുഷൻ, നാഗപട്ടണം തമിഴ്‌നാട് സ്വദേശി, കുവൈറ്റിൽ നിന്ന് 26 ന് എത്തി. എയർപോർട്ടിൽ വച്ച് ആന്റിബോഡി ടെസ്റ്റ്  പോസിറ്റീവ്. തുടർന്ന് സ്രവ പരിശോധന നടത്തി.

33, പുരുഷൻ, തിരുനെൽവേലി തമിഴ്‌നാട് സ്വദേശി, ദോഹയിൽ നിന്ന് 26 ന് എത്തി. എയർപോർട്ടിൽ ആന്റിബോഡി ടെസ്റ്റ്  പോസിറ്റീവ്. തുടർന്ന് സ്രവ പരിശോധന.

60 വയസ്, പുരുഷൻ, തിരുവനന്തപുരം നഗരൂർ സ്വദേശി, മസ്‌ക്കറ്റിൽ നിന്ന് 25 ന് എത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്നു.

കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു  പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും  ഒഴിവാക്കണം. ഒരു  തരത്തിലുമുള്ള  ഒത്തുകൂടലും പാടില്ല.

പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം,  ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛർദി, ക്ഷീണം തുടങ്ങിയവ  അനുഭവപ്പെട്ടാൽ ഉടൻ   ആരോഗ്യപ്രവർത്തകരെയോ കൺട്രോൾ റൂം നമ്പർ  ആയ  1077 ലേക്കോ  ദിശയിലോ 1056/04712552 056 അറിയിക്കണം. അവിടെ നിന്നുള്ള നിർദേശ പ്രകാരം മാത്രം  ആശുപത്രിയിൽ പോകുക.
റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ  മറ്റഗംങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയിൽ   കഴിയണം.

കോവിഡിനൊപ്പം  മറ്റ്  പകർച്ചവ്യാധികളും പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്.  ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവർ വീടും പരിസരവും  സ്വയം  വൃത്തിയാക്കുകയും കൊതുകിന്റെ  ഉറവിടങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.