വയനാട്: തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതിയില്‍ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയില്‍ ധനസഹായം നല്‍കും.
