അരിമ്പൂർ, അതിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ
കണ്ടെയ്ൻമെന്റ് സോണുകൾ
കോവിഡ് 19 വ്യാപനം തടയുന്നതിനായി അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, അതിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ, നടത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകൾ, അന്നമനട പഞ്ചായത്തിലെ 17 ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
