ശനിയാഴ്ച ജില്ലയില്‍ 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
സമ്പര്‍ക്കം
ബളാല്‍ പഞ്ചായത്തിലെ 18 വയസുകാരന്‍ (ഉറവിടം ലഭ്യമല്ല)
മഞ്ചേശ്വരം പഞ്ചായത്തിലെ 28 കാരന്‍ (പ്രാഥമിക സമ്പര്‍ക്കം), 60,49,51 വയസുള്ള പുരുഷന്മാര്‍ (ഇവരുടെ ഉറവിടം ലഭ്യമല്ല)
കുമ്പള പഞ്ചായത്തിലെ 21,22,50 വയസുള്ള പുരുഷന്മാര്‍
ചെങ്കള പഞ്ചായത്തിലെ 34,65,38 വയസുള്ള പുരുഷന്മാര്‍ 47വയസുകാരി
മീഞ്ച പഞ്ചായത്തിലെ 33,35 വയസുള്ള പുരുഷന്മാര്‍, 7,14 വയസുള്ള ആണ്‍കുട്ടികള്‍, 31,32 വയസുള്ള സ്ത്രീകള്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 74 (ഉറവിടം ലഭ്യമല്ല),47 വയസുള്ള സ്ത്രീകള്‍
കുമ്പള പഞ്ചായത്തിലെ 52 കാരന്‍, 45 കാരി ഭാര്യ ഭര്‍ത്താവ്)
ഇതരസംസ്ഥാനം
ജൂലൈ രണ്ടിന് വന്ന കാസര്‍കോട് നഗരസഭയിലെ 26 കാരന്‍, ജൂണ്‍ 23ന് വന്ന മധുര്‍ പഞ്ചായത്തിലെ 31കാരന്‍(ബംഗളൂരു)
ജൂലൈ ഏഴിന് വന്ന് പുത്തിഗെ പഞ്ചായത്തിലെ 38 കാരന്‍, ജൂലൈ അഞ്ചിന് വന്ന മംഗല്‍പാടി പഞ്ചായത്തിലെ 50കാരന്‍ (കര്‍ണ്ണാടക)
ജൂലൈ അഞ്ചിന് വന്ന ഉപ്പള പഞ്ചായത്തിലെ 31 കാരന്‍ (ഉത്തര്‍പ്രദേശ്)
വിദേശം
സൗദിയില്‍ നിന്ന് ജൂലൈ രണ്ടിന് വന്ന കുറ്റിക്കോല്‍ പഞ്ചായത്തിലെ 28 കാരന്‍
ദുബായില്‍ നിന്ന്  ജൂണ്‍ 24 ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 38 കാരന്‍
 
ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
 
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 7 പേര്‍ക്ക് നെഗറ്റീവായി. ജൂലൈ ഒന്നിന് പോസിറ്റീവായ 39 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി,ജൂലൈ അഞ്ചിന് പോസിറ്റീവായ 30 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി,  ജൂലൈ ഏഴിന് പോസിറ്റീവായ 35 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശി (എല്ലാവരും ഇതരസംസ്ഥാനം), ജൂലൈ ഏഴിന് പോസിറ്റീവായ 41 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, 40 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി,39 വയസുള്ള കാസര്‍കോട് നഗസരഭ സ്വദേശി, ജൂലൈ 4 ന് പോസിറ്റീവായ 27 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി (എല്ലാവരും വിദേശം) എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5946  പേര്‍
 
വീടുകളില്‍ 5069  പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 877 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  5946  പേരാണ്. പുതിയതായി  169  പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 325  പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 884  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 489  പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.