മാരിയമ്മൻ കോവിൽ മതിൽ പൊളിച്ചു നീക്കൽ ആരംഭിച്ചു

തൃശൂർ മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ പോസ്റ്റ് ഓഫീസിന്റെ പുറകിൽ സ്ഥിതിചെയ്തിരുന്ന മാരിയമ്മൻ കോവിലിന്റെ മതിൽ പൊളിച്ചു നീക്കാൻ ആരംഭിച്ചു. മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനത്തിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

മതിൽ പൊളിച്ചു നീക്കാൻ ക്ഷേത്ര ഭാരവാഹികൾ സന്നദ്ധത അറിയിച്ചിരുന്നു. കോർപ്പറേഷൻ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ശാന്ത അപ്പു, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, സതീഷ് ചന്ദ്രൻ, രജനി വിജു ക്ഷേത്രഭാരവാഹികൾ ആയ ബാബു സെന്തിൽ എന്നിവർ സന്നിഹിതരായിരുന്നു.