മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം ബുധനാഴ്ച ഉച്ചയ്ക്ക് 12.10ന് തുറന്നു. സ്പില്‍ വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് 67 ക്യൂമെക്സ് മാത്രമാണ്. ആയതിനാല്‍ കക്കാട്ടാറിന്റെ റാന്നി പെരുനാട് ഭാഗങ്ങളില്‍ 60 സെന്റിമീറ്റര്‍ വരെയും പമ്പയാറില്‍ വടശേരിക്കര ഭാഗം വരെ 40 സെന്റിമീറ്റര്‍ വരെയും ,കോഴഞ്ചേരി ഭാഗം വരെ 20 സെന്റിമീറ്റര്‍ വരെയും ജലനിരപ്പ് ഉയരുന്നതിന് സാധ്യത ഉണ്ട്.
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.