ആലപ്പുഴ: ഐ എച് ആർ ഡി യുടെ കീഴിൽ കാർത്തികപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കേരള സർവകലാശാല ബിരുദ കോഴ്സുകൾ ആയ ബി ബി എ, ബി സി.എ, ബി. എസ് സി കമ്പ്യൂട്ടർ സയൻസ് , ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർവ്വകലാശാലയുടെ 50% സീറ്റുകളിലേക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. ബാക്കിവരുന്ന 50 ശതമാനം സീറ്റുകളിലേക്ക് കോളേജ് പ്രവേശനം നടത്തും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് സർവ്വകലാശാല സൈറ്റിൽ രജിസ്റ്റർ ചെയ്തതിന്റെ കോപ്പി സഹിതം കോളേജിൽ നേരിട്ട് അപേക്ഷിക്കാവുന്നതാണ് . അതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.