24 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂർ ജില്ലയില്‍  39 പേര്‍ക്ക് കൂടി വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേര്‍, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍, രണ്ട് ഡി എസ് സി ഉദ്യോഗസ്ഥര്‍, ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗബാധയുണ്ടായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 27ന് ഖത്തറില്‍ നിന്ന് 6ഇ 8711 വിമാനത്തില്‍ എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 25കാരന്‍, അന്നേ ദിവസം ദുബൈയില്‍ നിന്ന് ഐഎക്സ് 1744 വിമാനത്തില്‍ എത്തിയ പരിയാരം സ്വദേശി 30കാരന്‍, ജൂലൈ 29ന് ദുബായില്‍ നിന്ന് ജി8 7125 വിമാനത്തില്‍ എത്തിയ ഏഴോം സ്വദേശി 26കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 20ന് സൗദി അറേബ്യയില്‍ നിന്ന് എത്തിയ ന്യൂമാഹി സ്വദേശി 64കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 19ന് ശ്രീനഗറില്‍ നിന്ന് എത്തിയ എരമം കുറ്റൂര്‍ സ്വദേശി 52കാരന്‍, ബെംഗളൂരുവില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 44കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.
പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ ഒ ടി നഴ്സിങ്ങ് അസിസ്റ്റന്റ് കാസര്‍ഗോഡ് സ്വദേശി 42കാരി, ഒ ടി സ്റ്റാഫ് നഴ്സ് ചെറുതാഴം സ്വദേശി 34കാരന്‍, നഴ്സിങ്ങ് അസിസ്റ്റന്റുമാരായ ചെറുതാഴം സ്വദേശി 44കാരി, തളിപ്പറമ്പ് സ്വദേശി 38കാരി, പെരിങ്ങോം സ്വദേശി 35കാരി, കടന്നപ്പള്ളി സ്വദേശി 43കാരി, പി ഇ ഐ ഡി പരിയാരം സ്വദേശി 20കാരന്‍, സ്റ്റാഫ് നഴ്സുമാരായ എരമം കുറ്റൂര്‍ സ്വദേശി 47കാരി, പരിയാരം സ്വദേശി 43കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 33കാരി, ഹൗസ് സര്‍ജന്മാരായ കോഴിക്കോട് സ്വദേശികളായ 28കാരി, 24കാരന്‍, തിരുവനന്തപുരം സ്വദേശി 23കാരന്‍, എറണാകുളം സ്വദേശി 24കാരന്‍, വളപട്ടണം സ്വദേശി 24കാരന്‍, കുന്നോത്ത്പറമ്പ് സ്വദേശി 24കാരി, മാന്വല്‍ ലേബര്‍ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 45കാരന്‍, ഇ സി ജി ടെക്നീഷ്യന്‍ കാസര്‍ഗോഡ് സ്വദേശി 42കാരി, ട്രെയിനി പയ്യന്നൂര്‍ സ്വദേശി 21കാരി, ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 40കാരി, റേഡിയോഗ്രാഫര്‍ കൊല്ലം സ്വദേശി 56കാരന്‍, ഡോക്ടര്‍മാരായ വയനാട് സ്വദേശി 34കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 26കാരി, സര്‍ജന്‍ ചിറക്കല്‍ സ്വദേശി 24കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

ഇവര്‍ക്കു പുറമെ, ഡി എസ് സി ക്ലസ്റ്ററില്‍പ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ഫോഴ്സ് ക്ലസ്റ്ററില്‍പ്പെട്ട ചിറക്കല്‍ സ്വദേശി 58കാരനും രോഗം സ്ഥിരീകരിച്ചു.
നാറാത്ത് സ്വദേശി 23കാരി, മാടായി സ്വദേശി അഞ്ച് മാസം പ്രായമായ പെണ്‍കുട്ടി, കുഞ്ഞിമംഗലം സ്വദേശി 70കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 36കാരി, പയ്യന്നൂര്‍ സ്വദേശി 31കാരന്‍, ഇരിട്ടി സ്വദേശി 30കാരന്‍ എന്നിവര്‍ക്കാണ്  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1367 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9894 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 122 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 135 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 16 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 15 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 144 പേരും  വീടുകളില്‍ 9420 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 29096 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28363 എണ്ണത്തിന്റെ ഫലം വന്നു. 733 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.