ഞായറാഴ്ച ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44 വയസുള്ള പുരുഷന്മാര്‍), ഇതരസംസ്ഥാനത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ത്രിപുരയില്‍ നിന്ന് വന്ന കിനാനൂര്‍ പഞ്ചായത്തിലെ 46 കാരന്‍, ബംഗളൂരൂവില്‍ നിന്ന് വന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ 23 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഉദുമ പഞ്ചായത്തിലെ 52 കാരന്‍) ആണ് ഇന്ന് കോവിഡ് പോസിറ്റീവായത്.
രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്:
അജാനൂര്‍ -രണ്ട്
ചെമ്മനാട്-18
ചെങ്കള- ആറ്
കള്ളാര്‍-ഒന്ന്
കാഞ്ഞങ്ങാട്-ഏഴ്
കാറഡുക്ക-ഒന്ന്
കാസര്‍കോട്-29
കയ്യൂര്‍ ചീമേനി-രണ്ട്
കിനാനൂര്‍ കരിന്തളം-ഒന്ന്
കോടോംബേളൂര്‍-ഒന്ന്
മടിക്കൈ-ഒന്ന്
മംഗല്‍പാടി- ഒന്ന്
മഞ്ചേശ്വരം-രണ്ട്
മീഞ്ച-ഒന്ന്
മുളിയാര്‍-രണ്ട്
നീലേശ്വരം-ഒന്ന്
പടന്ന-മൂന്ന്
പള്ളിക്കര-രണ്ട്
പനത്തടി-രണ്ട്
പുല്ലൂര്‍പെരിയ-ഒന്ന്
തൃക്കരിപ്പൂര്‍-18
ഉദുമ- എട്ട്
വലിയപറമ്പ-ഒന്ന്
വെസ്റ്റ് എളേരി-ഒന്ന്
കങ്കോല്‍(കണ്ണൂര്‍)-ഒന്ന്
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3982 പേര്‍
വീടുകളില്‍ നിരീക്ഷണത്തില്‍2910 പേരും സ്ഥാപനങ്ങളില്‍ 1072 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3982 പേര്‍. പുതിയതായി 572 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30418 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 763 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 203 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 174 പേരെ നിരീക്ഷണത്തിലാക്കി. 59 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളും പരവനടുക്കം എം ആര്‍ എസ് സിഫ് എല്‍ ടി സിയില്‍ നിന്ന് നാല് പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് ഏഴ് പേരും, വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ടാളും, മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടി സിയില്‍ നിന്ന് 14 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്ന് മൂന്നു പേരുമുള്‍പ്പെടെ 31 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.