വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ഡോർസ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതി 2017-18 പ്രകാരം വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണിവരെ എമർജൻസി വെറ്ററിനറി സർവ്വീസ് ലഭ്യമാക്കുന്നതിന് തൊഴിൽ രഹിതരായ വെറ്ററിനറി ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിയമനം 179 ദിവസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും. 39,500/-രൂപ കൺസോളിഡേറ്റഡ് ശമ്പളത്തിലായിരിക്കും നിയമനം. ഉദ്യോഗാർത്ഥികൾക്കായി മാർച്ച് മൂന്നിന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ മൃഗസംരക്ഷണ ആഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകളും സഹിതം അന്നേ ദിവസം നേരിൽ ഹാജരാകേണ്ടൺതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936 202292 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേൺതാണ്.