51 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകൾ 1834. ജില്ലയിലെ 13 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബുധനാഴ്ച 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റർ 11, ശക്തൻ ക്ലസ്റ്റർ എട്ട്, കെ.എൽ.എഫ് ക്ലസ്റ്റർ ആറ്, പട്ടാമ്പി ക്ലസ്റ്റർ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്, കുന്നംകുളം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകർച്ച. മറ്റ് സമ്പർക്കത്തിലൂടെ 32 പേർക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്ന 16 പേർക്കും രോഗം സ്ഥിരീകരിച്ചു.
സമ്പർക്ക കേസുകൾ: കെ.എസ്.ഇ ക്ലസ്റ്റർ 11: കുഴൂർ – 32 സ്ത്രീ, പുത്തൻചിറ – 73 സ്ത്രീ, പുത്തൻചിറ – 14 പെൺകുട്ടി, പുത്തൻചിറ – 46 സ്ത്രീ, പുത്തൻചിറ – 23 സ്ത്രീ, പുത്തൻചിറ – 58 പുരുഷൻ, വേളൂർക്കര – 15 ആൺകുട്ടി, വേളൂർക്കര – 50 പുരുഷൻ, വേളൂർക്കര – 23 പുരുഷൻ, വേളൂർക്കര – 61 പുരുഷൻ, പുത്തൻചിറ – 11 ആൺകുട്ടി
ശക്തൻ ക്ലസ്റ്റർ എട്ട്: തൃശൂർ കോർപ്പറേഷൻ- 60 പുരുഷൻ, പാറളം – 60 പുരുഷൻ, തൃശൂർ കോർപ്പറേഷൻ- 53 പുരുഷൻ, വരന്തരപ്പിള്ളി-51 പുരുഷൻ, തൃശൂർ കോർപ്പറേഷൻ- 41 പുരുഷൻ, മുണ്ടത്തിക്കോട് – 40 പുരുഷൻ, ശക്തൻ ക്ലസ്റ്റർ- തൃശൂർ കോർപ്പറേഷൻ- 49 സ്ത്രീ, ശക്തൻ ക്ലസ്റ്റർ-പഴയന്നൂർ-30 പുരുഷൻ.
കെ.എൽ.എഫ് ക്ലസ്റ്റർ ആറ്: കൊടകര-15 പെൺകുട്ടി, കൊടകര-13 പെൺകുട്ടി, കൊടകര-35 സ്ത്രീ, പുത്തൻചിറ – 63 സ്ത്രീ, പുത്തൻചിറ-38 പുരുഷൻ, പുത്തൻചിറ – 26 സ്ത്രീ
പട്ടാമ്പി ക്ലസ്റ്റർ അഞ്ച്: പോർക്കുളം – 43 പുരുഷൻ, കടങ്ങോട്-38 സ്ത്രീ, കടവല്ലൂർ-11 ആൺകുട്ടി, കടവല്ലൂർ-17 ആൺകുട്ടി, കടവല്ലൂർ -36 പുരുഷൻ.
ഇരിങ്ങാലക്കുട ക്ലസ്റ്റർ അഞ്ച്: വേളൂർക്കര-53 സ്ത്രീ, വേളൂർക്കര-37 പുരുഷൻ, വേളൂർക്കര- 60 പുരുഷൻ, ചേർപ്പ് – 62 പുരുഷൻ, മുരിയാട് – 10 ആൺകുട്ടി
ചാലക്കുടി ക്ലസ്റ്റർ: തൃശ്ശൂർ കോർപ്പറേഷൻ – 25 സ്ത്രീ.
കുന്നംകുളം ക്ലസ്റ്റർ: മമ്മിയൂർ – 31 പുരുഷൻ
ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി – 48 സ്ത്രീ.
മറ്റ് സമ്പർക്ക കേസുകൾ 32: അടാട്ട് – 1 ആൺകുട്ടി, കുന്നംകുളം- 35 പുരുഷൻ, കുഴൂർ- 44 പുരുഷൻ, കാടുകുറ്റി- 14 പെൺകുട്ടി, കാടുകുറ്റി- 17 പെൺകുട്ടി, തൃശൂർ കോർപ്പറേഷൻ – 28 സ്ത്രീ, നടത്തറ- 37 സ്ത്രീ, വടക്കാഞ്ചേരി – 2 ആൺകുട്ടി, കോലാഴി – 41 പുരുഷൻ, വടക്കേക്കര – 23 പുരുഷൻ, വടക്കാഞ്ചേരി – 33 പുരുഷൻ, വടക്കാഞ്ചേരി – 41 പുരുഷൻ, വടക്കാഞ്ചേരി – 31 സ്ത്രീ, വടക്കാഞ്ചേരി – 61 പുരുഷൻ, വേലൂർ – 38 പുരുഷൻ, കുന്നംകുളം – 61 പുരുഷൻ, തെക്കുംകര – 48 സ്ത്രീ, തെക്കുംകര – 57 പുരുഷൻ, കണ്ടാണശ്ശേരി – 21 പുരുഷൻ, കണ്ടാണശ്ശേരി – 24 പുരുഷൻ, തോളൂർ – 41 സ്ത്രീ, വിയ്യൂർ – 49 പുരുഷൻ, തൃശൂർ കോർപ്പറേഷൻ – 30 സ്ത്രീ, നടവരമ്പ് സ്വദേശി-37 പുരുഷൻ, തൃശൂർ സ്വദേശി- 23 പുരുഷൻ, കയ്പമംഗലം സ്വദേശി – 74 സ്ത്രീ, കുരിയച്ചിറ സ്വദേശി – 33 സ്ത്രീ, ചെമ്പൂക്കാവ് സ്വദേശി – 21 പുരുഷൻ, ചൊവ്വന്നൂർ സ്വദേശി – 21 പുരുഷൻ, പെരുവനം സ്വദേശി – 60 സ്ത്രീ, വെസ്റ്റ് ബസാർ – 22 പുരുഷൻ, മുണ്ടത്തിക്കോട് സ്വദേശി – 66 പുരുഷൻ
കൂടാതെ റിയാദിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി – 38 പുരുഷൻ, ദുബൈയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി – 40 പുരുഷൻ, ആഫ്രിക്കയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 33 പുരുഷൻ, യു.എ.ഇ.യിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി – 30 പുരുഷൻ, കർണാടകയിൽ നിന്ന് വന്ന കണ്ടാണശ്ശേരി സ്വദേശികളായ – 32 സ്ത്രീ, 14 പെൺകുട്ടി, 8 ആൺകുട്ടി, 24 പുരുഷൻ, പൊയ്യ സ്വദേശി – 53 പുരുഷൻ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 29 സ്ത്രീ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന നടത്തറ സ്വദേശി – 28 പുരുഷൻ, തൃശൂർ സ്വദേശി – 27 പുരുഷൻ, പുത്തൂർ സ്വദേശി – 29 പുരുഷൻ, പെരുവമ്പ് സ്വദേശി – 30 പുരുഷൻ, കൊൽക്കത്തയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി -44 പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന തൃശൂർ സ്വദേശി – 24 പുരുഷൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11790 പേരിൽ 11225 പേർ വീടുകളിലും 565 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 66 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. 539 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർക്കുന്നതിനൊടൊപ്പം തന്നെ 727 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച 1917 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 40571 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതിൽ 39942 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 629 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 10959 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 349 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 58742 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 88 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 233 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
കണ്ടെയ്ൻമെന്റ്‌സോണുകളിൽ മാറ്റം
ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകൾ/ വാർഡുകളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, 39, 40, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 11, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
രോഗ പകർച്ചാഭീഷണി കുറഞ്ഞതിനെ തുടർന്ന് 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 ഡിവിഷൻ /വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 21, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 13, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18,19, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, താന്ന്യം ഗ്രാമ പഞ്ചായത്ത് വാർഡ് 11, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 9, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 16, 18, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 4, 13, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.