തൃശൂർ ജില്ലയിൽ  വ്യാഴാഴ്ച  73 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. വ്യാഴാഴ്ച 48 പേർ കോവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ 1285 പേർ കോവിഡ് നെഗറ്റീവായി. ആകെ കോവിഡ് പോസിറ്റീവായവർ 1907.

വ്യാഴാഴ്ച 65 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകളിലെ രോഗപകർച്ച ഇപ്രകാരമാണ്. ഇരിങ്ങാലക്കുട ക്ലസ്റ്റർ 17, ശക്തൻ ക്ലസ്റ്റർ എട്ട്, കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ ആറ്, കുന്നംകുളം ക്ലസ്റ്റർ നാല്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ മൂന്ന്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്. മറ്റ് സമ്പർക്ക കേസുകൾ: 14. വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

സമ്പർക്ക കേസുകൾ: ഇരിങ്ങാലക്കുട ക്ലസ്റ്റർ 17: മുരിയാട് – 34 സ്ത്രീ, 50 പുരുഷൻ, 13 ആൺകുട്ടി, മുരിയാട് – 87 പുരുഷൻ, തൃക്കൂർ – 25 പുരുഷൻ, മണലൂർ – 42 സ്ത്രീ, ഇരിങ്ങാലക്കുട – 18 പെൺകുട്ടി, 19 പുരുഷൻ, 45 സ്ത്രീ, വേളൂക്കര – 26 പുരുഷൻ, താന്ന്യം – 6 ആൺകുട്ടി, 84 സ്ത്രീ, 84 സ്ത്രീ, 6 പെൺകുട്ടി, 69 പുരുഷൻ, വേളൂക്കര – 29, കൈപ്പമംഗലം – 40 സ്ത്രീ.

ശക്തൻ ക്ലസ്റ്റർ എട്ട്: വരന്തരപ്പിളളി – 52 സ്ത്രീ, കാട്ടാക്കാമ്പാൽ- 22 സ്ത്രീ, തൃശൂർ കോർപ്പറേഷൻ- 78 പുരുഷൻ, 6 ആൺകുട്ടി, 44 സ്ത്രീ, 31 പുരുഷൻ, മാടക്കത്തറ- 58 പുരുഷൻ, വരന്തരപ്പിളളി – 51 പുരുഷൻ.
കാട്ടിക്കരകുന്ന് ക്ലസ്റ്റർ ആറ്: മാള – 7 ആൺകുട്ടി, 65 പുരുഷൻ, 58 സ്ത്രീ, മാള – 21 പുരുഷൻ, 11 ആൺകുട്ടി, 58 പുരുഷൻ.

കുന്നംകുളം ക്ലസ്റ്റർ മൂന്ന് : കുന്നംകുളം – 57 സ്ത്രീ, കൈപ്പറമ്പ് – 24 പുരുഷൻ, 50 സ്ത്രീ, കടങ്ങോട് – 20 പുരുഷൻ.
കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്: മുരിയാട് – 54 സ്ത്രീ, 24 സ്ത്രീ, മാപ്രാണം – 48 പുരുഷൻ.
പട്ടാമ്പി ക്ലസ്റ്റർ മൂന്ന് : വരന്തരപ്പിളളി – 24 പുരുഷൻ, കടവല്ലൂർ – 7 പെൺകുട്ടി, കടങ്ങോട് – 12 ആൺകുട്ടി.

ചാലക്കുടി ക്ലസ്റ്റർ: ചിറ്റിലപ്പിളളി – 43 പുരുഷൻ.
ഉറവിടമറിയാത്ത കേസുകൾ ഒമ്പത്: ഇരിങ്ങാലക്കുട സ്വദേശി – 63 പുരുഷൻ, പഴയന്നൂർ സ്വദേശി – 26 സ്ത്രീ, മുളങ്കുന്നത്ത്കാവ് സ്വദേശി – 69 പുരുഷൻ, പൂമംഗലം സ്വദേശി – 39 പുരുഷൻ, പടിയൂർ സ്വദേശി – 59 സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി – 55 സ്ത്രീ, മുരിയാട് സ്വദേശി – 28 പുരുഷൻ, കൈപ്പറമ്പ് സ്വദേശി – 43 സ്ത്രീ, തൃശൂർ സ്വദേശി – 39 സ്ത്രീ.
മറ്റ് സമ്പർക്ക കേസുകൾ 14: പൂക്കോട് – 38 സ്ത്രീ, കൂർക്കഞ്ചേരി – 41 സ്ത്രീ, വടക്കാഞ്ചേരി – 62 സ്ത്രീ, കൈപ്പറമ്പ്- 23 സ്ത്രീ, വെങ്കിടങ്ങ് – 17 ആൺകുട്ടി, കരുമത്ര-46 സ്ത്രീ, കാറളം-45 പുരുഷൻ, കാറളം-38 പുരുഷൻ, ചിറ്റിലപ്പിള്ളി – 43 സ്ത്രീ, രാമപുരം-60 പുരുഷൻ, തൃശൂർ-52 സ്ത്രീ, ഇയ്യാൽ-50 പുരുഷൻ, പുത്തൂർ സ്വദേശി- 35 പുരുഷൻ, തൃശൂർ കോർപ്പറേഷൻ-39 പുരുഷൻ.

കൂടാതെ ആസ്ട്രേലിയ നിന്ന് വന്ന തൃശൂർ കോർപ്പറേഷൻ സ്വദേശി – 28 പുരുഷൻ, ദുബൈയിൽ നിന്ന് വന്ന എളവളളി സ്വദേശി – 6 പെൺകുട്ടി, കണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 27 പുരുഷൻ, ബാംഗ്ലൂരിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി – 33 പുരുഷൻ, കണ്ടാണ്ണശ്ശേരി സ്വദേശി – 39 പുരുഷൻ, – 4 ആൺകുട്ടി, വടക്കാഞ്ചേരി സ്വദേശി – 40 പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 77 സ്ത്രീ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11662 പേരിൽ 11022 പേർ വീടുകളിലും 640 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 133 പേരെയാണ് വ്യാഴാഴ്ച  ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 538 പേരെ വ്യാഴാഴ്ച  നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 666 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വ്യാഴാഴ്ച  1515 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 42086 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 41521 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 565 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 11020 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച  415 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 59157 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 99 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വ്യാഴാഴ്ച  റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 330 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.