കരിപ്പൂർ വിമാന അപകടത്തിലെ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. അപകടത്തിൽ പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താൻ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
ജില്ലാ ഭരണ പ്രതിനിധികൾ ആശുപത്രികളിൽ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കാനും രണ്ടു കലക്ടർമാർക്കും നിർദ്ദേശം നൽകി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് വിവരം ലഭ്യമാക്കാനുള്ള കൺട്രോൾ റൂമുകൾ സജീവമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.