പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി നീണ്ടകര ഹാർബറിൽ നിന്നും 7 വള്ളങ്ങളും അഴീക്കൽ നിന്നും 8 വള്ളങ്ങളും എത്തിച്ചു. .5 വള്ളങ്ങൾ തിരുവല്ലയിലേക്കും, 4 എണ്ണം അടൂരിലും 6 എണ്ണം കോഴഞ്ചേരിയിലുമാണ് എത്തിച്ചത്. പമ്പാ ഡാം തുറക്കുന്ന സാഹചര്യത്തിൽ വെള്ളപൊക്കം ഉണ്ടായാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ജില്ലാ കളക്ടർ ഇടപെട്ട് വള്ളങ്ങൾ അയച്ചത്.
രാവിലെ നീണ്ട കരയിൽ നിന്നും ആദ്യ സംഘത്തെ ജില്ലാ കലക്ടർ യാത്രയാക്കി. ആർ രാമചന്ദ്രൻ എം.എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം അഴീക്കൽ ഭാഗത്തു നിന്ന് വള്ളങ്ങളുമായി മത്സ്യ തൊഴിലാളികളെ യാത്രയാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ നൗഫർ ഖാൻ , വില്ലേജ് ഓഫീസർ ദീന ജയന്ത്രി, മത്സ്യഫെഡ് അംഗം ടി. മനോഹരൻ . സി ഐ മാരായ നിസാമുദീൻ , എസ്.എസ് ബൈജു . എന്നിവർ നീണ്ടകരയിലും . ഫിഷറീസ് ഡി.ഡി. സുഹൈർ , തഹസീൽദാർ ഷിബു പോൾ,മത്സ്യഫെഡ് ജില്ലാ മാനേജർ മണിയപ്പൻ, അംഗം രാജാ ദാസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സലീന, ബ്ലോക്ക് അംഗം ഷേർളി . തുടങ്ങിയവർ അഴീക്കലും സംബന്ധിച്ചു