ഇന്ന് ആലപ്പുഴ ജില്ലയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തുനിന്നും എത്തിയവർ- ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, സൗദിയിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി, ദുബായിൽ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി വിദേശത്തുനിന്ന് എത്തിയ നീരേറ്റുപുറം സ്വദേശി, കുവൈത്തിൽ നിന്നെത്തിയ തഴക്കര സ്വദേശി.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ- ഒരു ജാർഖണ്ഡ് സ്വദേശി, 8 ഒഡീഷ സ്വദേശികൾ, ജമ്മുകാശ്മീരിൽ എത്തിയ ആലപ്പുഴ സ്വദേശി, ബാംഗ്ലൂരിലെത്തിയ പാണ്ടനാട് സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി, തെലുങ്കാനയിൽ നിർത്തിയ മുളക്കുഴ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ രണ്ട് ചേർത്തല സ്വദേശികൾ, തെങ്കാശിയിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ മുതുകുളം സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ രാമങ്കരി സ്വദേശി, മുംബൈയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ബിഹാർ സ്വദേശി, കർണാടകയിൽ നിന്നെത്തിയ മാങ്കാംകുഴി സ്വദേശി, കൽക്കട്ടയിൽ നിന്നെത്തിയ തഴക്കര സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ കായംകുളം സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ കായംകുളം സ്വദേശി, റായ്പൂരിൽ നിന്നെത്തിയ മുതുകുളം സ്വദേശി, അരുണാചൽപ്രദേശിൽ നിന്നെത്തിയ കായംകുളം സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ ചേർത്തല സ്വദേശി, തെലുങ്കാനയിൽ നിന്നെത്തിയ ആറാട്ടുപുഴ സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആറാട്ടുപുഴ 5, കൃഷ്ണപുരം 5, പുന്നപ്ര സൗത്ത് 2, വെളിയനാട് മൂന്ന്, നീലംപേരൂർ നാല്, പാണാവള്ളി 10, ആലപ്പുഴ 26, മാരാരിക്കുളം തെക്ക് 16, കായംകുളം 10 മണ്ണഞ്ചേരി 2, അരൂക്കുറ്റി 1 , ചുനക്കര 5, ചമ്പക്കുളം ഒന്ന്, ചെറുതന 5, തൈക്കാട്ടുശ്ശേരി 5, ഹരിപ്പാട് 4, ചേർത്തല 3, പുളിങ്കുന്ന് 1, തുറവൂർ 2, ചെന്നിത്തല 19, താമരക്കുളം 2, പത്തിയൂർ 5, ചെറിയനാട് 6, കാവാലം ഒന്ന്, അരൂർ ഒന്ന്, മാന്നാർ 3, പാലമേൽ ഒന്ന്, വെണ്മണി 3, ചേപ്പാട് ഒന്ന്, കടക്കരപ്പള്ളി ഒന്ന്, പെരുമ്പളം രണ്ട്, പള്ളിപ്പുറം 4, പള്ളിപ്പാട് ഒന്ന്, കരുവാറ്റ രണ്ട്, കുമാരപുരം ഒന്ന്, തഴക്കര ഒന്ന് , പട്ടണക്കാട് മൂന്ന്, മുളക്കുഴ ഒന്ന്, അമ്പലപ്പുഴ 2, അർത്തുങ്കൽ 1, തെക്കേക്കര 1, തലവടി ഒന്ന്, കുടശ്ശനാട് 3, മാവേലിക്കര 5 ,തിരുവൻവണ്ടൂർ ഒന്ന്, വയലാർ ഒന്ന്

ഇന്ന് 147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5199 പേർ രോഗമുക്തരായി.ആകെ 1589 പേർ ചികിത്സയിലുണ്ട്.