പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി പി.ഉണ്ണി എം.എൽ.എ അറിയിച്ചു. ആദ്യഘട്ടത്തിൽ 15.93 കോടി ചിലവിൽ കെട്ടിട നിർമ്മാണം, വിവിധ ചികിത്സ വിഭാഗങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങൽ, മറ്റു അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാണ് അനുമതി നൽകിയിട്ടുള്ളത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും തിങ്ങിക്കൂടിയ കെട്ടിടങ്ങളും ആധുനികവത്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കുക എന്നും എം.എൽ.എ പറഞ്ഞു.