എറണാകുളം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേജിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. ഡെങ്കിപ്പനി പ്രതിരോധ ഭാഗമായുള്ള ഉറവിട നശീകരണത്തിന് ജില്ലാ നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് നേതൃത്വം നൽകി.
വെള്ളിയാഴ്ചയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഡ്രൈഡേ ആചരിക്കുന്നത്

ജില്ലയിൽ ഈ വർഷം 2464 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമ്പത് ഡെങ്കിപ്പനി മരണങ്ങളും സംഭവിച്ചു. അതിനാൽ ആരോഗ്യജാഗ്രത യുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം ഉറപ്പാക്കണമെന്ന് ഡോ. വിനോദ് പൗലോസ് പറഞ്ഞു .

ഞായറാഴ്ചകളിൽ വീടുകളിലും ചൊവ്വാഴ്ചകളിൽ ഓഫീസുകളിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ആശുപത്രികളിലും ആണ് ഡ്രൈഡേ ആചരിക്കുന്നത് .

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ജയമോൾ കെ.വി , ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ സീനിയർ ബയോളജിസ്റ്റ് അബ്ദുൽ ജബ്ബാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ബാബു വി , സിയാദ് പി.എ. മഹാരാജാസ് കോളേജിലെ അധ്യാപകർ ശുചീകരണ പ്രവർത്തകർ തുടങ്ങിയവർ ഡ്രൈ ഡേ ദിനാചരണത്തിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : മഹാരാജാസ് കോളേജിൽ ജില്ലാ നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസിന്റെ നേതൃത്വത്തിൽ നടന്ന ഡ്രൈഡേ ദിനാചരണം. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ജയമോൾ കെ.വി. സമീപം