ഇടുക്കി:കുമളി ഗ്രാമപഞ്ചായത്തില്‍ പണികഴിപ്പിച്ച ആധുനിക അറവ് ശാലയുടെയും വനിതാ ശൗചാലയത്തിന്റെയും വനിതാ കാന്റീനിന്റെയും ഉദ്ഘാടനം നടന്നു.ആധുനിക അറവുശാലയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പിയും വനിതാ ക്യാന്റീനിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.വനിതാ ശൗചാലയത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പിയും ഇ എസ് ബിജിമോള്‍ എംഎല്‍എയും ചേര്‍ന്ന് നിര്‍വ്വഹിത്തു.എല്ലാ പഞ്ചായത്തുകളിലും അറവുശാലകള്‍ നിര്‍മ്മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയായിരുന്നു കുമളി ഗ്രാമപഞ്ചായത്ത് മുരുക്കടിയില്‍ ആധുനിക അറവ് ശാല നിര്‍മ്മിച്ചത്. ആധുനിക അറവുശാലക്ക് ഒരു കോടി 90 ലക്ഷം രൂപയും വനിതാ ക്യാന്റീന് 15 ലക്ഷം രൂപയും വനിതാ ശൗചാലയത്തിന് 65 ലക്ഷം രൂപയും ചിലവഴിച്ചു.
മൂന്ന് വലിയ മൃഗങ്ങളേയും മൂന്ന് ചെറിയ മൃഗങ്ങളേയും ഒരേ സമയം കശാപ്പ് ചെയ്യാന്‍ കഴിയും വിധം രണ്ട് നിലകളിലായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.വെറ്
