എറണാകുളം: ഇന്ത്യയിൽ ആദ്യമായി ഒരു പഞ്ചായത്തിലെ മുഴുവൻ ചെറുകിട സൂക്ഷ്മസംരംഭകരും ഓൺലൈൻ വിപണനത്തിലേയ്ക്ക് കടക്കുകയാണ്.

വടവുകോട് ബ്ലോക്കിലെ പൂത്തൃക്ക പഞ്ചായത്തിലെ സ്റ്റാർട്ട്‌ അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പദ്ധതിയുടെ ഭാഗമായുള്ള സംരംഭകരാണ് ഓൺലൈൻ വിപണനത്തിലേയ്ക് തിരിഞ്ഞിരിക്കുന്നത്.

കുടുംബശ്രീയുടെ എംപാനൽ ഏജൻസി ആയ AIFRHM നേതൃത്വം നൽകുന്ന annasree എന്ന ആപ്‌ളിക്കേഷൻ വഴി ഓർഡറുകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

നിലവിൽ പൂത്തൃക്ക പഞ്ചായത്തിൽ മാത്രമാണ് വിപണനം നടക്കുക. പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ്.

സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ടോൾ ഫ്രീ നമ്പർ ആയ 18008901242 ലേയ്ക്ക് വിളിക്കാവുന്നതാണ്.

ഇനി മുതൽ കുടുംബശ്രീയുടെ മായം കലരാത്ത ഉത്പന്നങ്ങൾ ഒരു വിരൽതുമ്പിൽ ലഭ്യമാകും.

https://play.google.com/store/apps/details?id=com.annashree.aifrhm