തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജ് വിദേശ സർവകലാശാലകളുടെയും ഐ.ഐ.ടിയുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസിലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിദേശ സർവകലാശാലകളിലും ഐ.ഐ.ടികളിലും ഇന്റൺഷിപ്പ് ചെയ്യാനുള്ള അവസരവും ഈ കോഴ്‌സ് മുഖേന ലഭിക്കും. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള താത്പര്യവുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ സ്റ്റൈപ്പന്റ് ലഭിക്കും.
വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, www.gecbh.ac.in. അല്ലെങ്കിൽ 7736136161, 9495058367. അവസാന തിയതി: സെപ്റ്റംബർ 26.