ഇന്ന് ആലപ്പുഴ ജില്ലയിൽ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 61 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 284 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ദുബായിൽ നിന്നെത്തിയ ചേർത്തല സ്വദേശി, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 4 ചെങ്ങന്നൂർ സ്വദേശികൾ, ഒരു ചിങ്ങോലി, ഹരിപ്പാട് ,പാലമേൽ ,പള്ളിപ്പാട് സ്വദേശികൾ, ജോലിസംബന്ധമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അരൂർ, ചേർത്തല,, പള്ളിപ്പുറം എന്നീ സ്ഥലങ്ങളിൽഎത്തിയ 53 പേർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 27, ആറാട്ടുപുഴ 14, അമ്പലപ്പുഴ തെക്ക് 39, അമ്പലപ്പുഴ വടക്ക് 9, ആര്യാട് 17 , ആല 1, ചുനക്കര 2, ചെന്നിത്തല ഒന്ന് , ചേർത്തല ഒന്ന്, ചേർത്തല തെക്ക് 3 , ചെങ്ങന്നൂർ 4, ചമ്പക്കുളം ഒന്ന്, ചെട്ടിക്കാട് രണ്ട്, ചേപ്പാട് ഒന്ന്, ചെറിയനാട് ഒന്ന്, ദേവികുളങ്ങര രണ്ട്, എഴുപുന്ന 10, ഹരിപ്പാട് 5 , കടക്കരപ്പള്ളി ഒന്ന്, കുമാരപുരം 4, കരുവാറ്റ 2, കായംകുളം 14, കൈനക രി 5, കാവാലം 14, കണ്ടല്ലൂർ 2, കാർത്തികപ്പള്ളി 4, മുളക്കുഴ 4, മാരാരിക്കുളം വടക്ക് 3, മാന്നാർ രണ്ട് , മുതുകുളം ഒന്ന്, പാണ്ടനാട് ഒന്ന്, പട്ടണക്കാട് ഒൻപത്, പത്തിയൂർ 17, പാലമേൽ 5, പള്ളിപ്പാട് 5, പുറക്കാട് 14, പെരുമ്പളം 2, പാണാവള്ളി 1, പള്ളിപ്പുറം രണ്ട്, പുളിങ്കുന്ന് ഒന്ന്, തൈക്കാട്ടുശ്ശേരി 16, തഴക്കര 3, തൃക്കുന്നപ്പുഴ 1, തകഴി 2, തണ്ണീർമുക്കം ഒന്ന്, തലവടി ഒന്ന്, വാരണം ഒന്ന്, വയലാർ ഒന്ന്, വെളിയനാട് ഒന്ന്, വീയപുരം ഒന്ന്, വെണ്മണി 3. ഇന്ന് 224 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 6878 പേർ രോഗം മുക്തരായി. 2789 പേർ ചികിത്സയിലുണ്ട്.