എറണാകുളം :സെപ്റ്റംബർ 28 ലെ
ലോക പേവിഷബാധ നിർമാർജ്ജന ദിനാചരണത്തോടനുബന്ധിച്ച് , പേവിഷബാധയെ കുറിച്ചും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതിനുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു .
ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്കായിട്ടാണ് മത്സരം. ഇരുവിഭാഗങ്ങളിലെയും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ് dmohekmcompetitions@gmail.com എന്ന വിലാസത്തിൽ സൃഷ്ടികൾ അയക്കണം.
അവസാന തീയതി :ഒക്ടോബർ 9
പേവിഷബാധ ഇല്ലാതാക്കാൻ സഹകരിക്കൂ ;
പ്രതിരോധ
കുത്തിവെയ്പെടുക്കൂ എന്നതാണ് വിഷയം.