ഐടിഐ പ്രവേശന അപേക്ഷ സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചവർ അതത് ഐടിഐയിലെ എല്ലാ ട്രേഡുകളും മുൻഗണനാക്രമത്തിൽ ഓൺലൈൻ ആയി അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷകൾ http://itiadmissions.kerala.gov.in ൽ നൽകാം. അപേക്ഷാ ഫീസായ 100 രൂപ അടക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉള്ളവർക്ക് അടുത്തുള്ള ഐടിഐയെ സമീപിക്കാം. പട്ടിക വർഗ്ഗം, ന്യൂനപക്ഷം, എൽഎംഎഫ് വനിതാ ട്രെയിനികൾ എന്നിവരിൽ നിന്നും വേണ്ടത്ര അപേക്ഷകൾ ലഭിക്കാത്തതിനാൽ ഈ വിഭാഗത്തിൽപെട്ട ട്രെയിനികൾ അപേക്ഷിക്കുവാൻ ശ്രദ്ധിക്കണം. ആകെ സീറ്റുകളുടെ 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾ det.kerala.gov.in ലെ ഐറ്റിഐ അഡ്മിഷൻ 2020 ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്‌പെക്ടസിൽ ലഭിക്കും.