തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ പുല്ലമ്പാറ പഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വേങ്കമല – മാങ്കുഴി റോഡ്, പാലം – മുത്തിപ്പാറ തെള്ളിക്കച്ചാല്‍ റോഡ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു.
വേങ്കമല- മാങ്കുഴി റോഡിന് 45 ലക്ഷം, പാലം – മുത്തിപ്പാറ തെള്ളിക്കച്ചാല്‍ റോഡിന് 70 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഏഴുലക്ഷം ചെലവഴിച്ച് വയ്യക്കാവ് ആര്‍.എം.യു.പി സ്‌കൂളില്‍ നിര്‍മിച്ച പാചകപ്പുരയുടെയും ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ചടങ്ങില്‍ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബി.അസീന ബീവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ശ്രീകണ്ഠന്‍ നായര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ പി.സുജാത, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.