ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 60 ദിവസം നീണ്ടുനില്‍ക്കുന്ന പി. എസ്. സി. മത്സരപരീക്ഷാ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തും. നടക്കാനിരിക്കുന്ന വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16 ന് വൈകീട്ട് 4.30 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04936 202534, 04935 246222, 04936 221149 .