മറവിരോഗം ബാധിച്ച വയോജനങ്ങളെയും, 80 വയസ്സ് കഴിഞ്ഞ നിരാലംബരായിട്ടുളള വയോജനങ്ങളെയും ആവശ്യമായ പരിരക്ഷയും ശുശ്രൂഷയും നല്‍കി പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ആറാട്ടുപ്പുഴയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഡിമെന്‍ഷ്യ രോഗികളെയും 80 വയസ്സ് കഴിഞ്ഞ വയോജനങ്ങളെയും താമസിപ്പിച്ചു ആവശ്യമായ സംരക്ഷണം നല്‍കി പരിചരിക്കുന്നതിനും, വകുപ്പിന്റെ സഹകരണത്തോടെ ഓള്‍ഡേജ് നഴ്‌സിംഗ് ഹോം നടത്തുന്നതിനും, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളള സന്നദ്ധ സംഘടനകളില്‍ നിന്നും താല്പര്യ പത്രം ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ ഒക്‌ടോബര്‍ 10-നു മുമ്പ് സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ ലഭിക്കണം. വിശദാംശങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്ബ്‌സൈറ്റില്‍ ലഭിയ്ക്കും.